Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criminal Case

ഗ്രോ​യി​ന്‍ കി​ക്ക് കി​ട്ടി​യ​തി​നാ​ല്‍ ര​ക്തം പോ​കു​ന്നു, റെ​ഫ​റി​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സ് ന​ല്‍​കും; താ​യ്ക്വാ​ണ്ടോ മ​ത്സ​ര​ത്തി​ല്‍ പ​രി​ക്കേ​റ്റ കു​ട്ടി​യു​ടെ കു​ടും​ബം

കൊ​ച്ചി: സി​ബി​എ​സ്ഇ താ​യ്ക്വാ​ണ്ടോ സൗ​ത്ത് സോ​ണ്‍ മ​ത്സ​ര​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ സി​ബി​എ​സ്ഇ അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ​യും റെ​ഫ​റി​ക്കെ​തി​രെ​യും പ​രാ​തി ന​ല്‍​കു​മെ​ന്ന് കു​ടു​ബം. മ​ത്സ​ര​ത്തി​ല്‍ ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ റെ​ഫ​റി​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സ് ന​ല്‍​കു​മെ​ന്ന് കു​ടും​ബം ദീ​പി​ക ഓ​ണ്‍​ലൈ​നി​നോ​ട് പ്ര​തി​ക​രി​ച്ചു.

സി​ബി​എ​സ്ഇ ചെ​യ​ര്‍​മാ​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കു​ട്ടി​യു​ടെ അ​വ​സ്ഥ അ​ന്വേ​ഷി​ച്ചു കൊ​ണ്ടു​ള്ള ഒ​രു മെ​യി​ലും ഒ​രു കോ​ളും വ​ന്നി​രു​ന്നു. മ​റ്റ് ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. സി​ബി​എ​സ്ഇ ന​ട​ത്തി​പ്പു​കാ​ര്‍​ക്കെ​തി​രെ സ്‌​കൂ​ളി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രാ​തി ന​ല്‍​കു​മെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ല്‍ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ട്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ത​ല​ച്ചോ​റി​ല്‍ ചെ​റി​യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട് പ്ര​ശ്‌​ന​ങ്ങ​ള്‍ ഫി​സി​യോ​തെ​റാ​പ്പി​യി​ലൂ​ടെ മാ​റ്റാ​മെ​ന്നും വ​ള​രെ ഗു​രു​ത​ര​മ​ല്ലെ​ന്നു​മാ​ണ് ഡോ​ക്ട​ര്‍ അ​റി​യി​ച്ച​ത്. ഗ്രോ​യി​ന്‍ കി​ക്ക് കി​ട്ടി​യ​തി​നാ​ല്‍ മൂ​ത്ര​ത്തി​ലൂ​ടെ ര​ക്തം പോ​കു​ന്നു​ണ്ടാ​യി​രു​ന്നു.

കു​ട്ടി അ​ന​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍ ത​ല​ച്ചോ​റി​ന് ദോ​ഷ​മാ​യി മാ​റു​ന്ന​തി​നാ​ല്‍ സ​ഡേ​ഷ​ന്‍ ന​ല്‍​കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​ളി​ച്ചാ​ല്‍ ക​ണ്ണ് തു​റ​ന്നു നോ​ക്കും എ​ന്ന​ല്ലാ​തെ തി​രി​ച്ച​റി​യു​ന്നി​ല്ല. സ​ഡേ​ഷ​ന്റെ എ​ഫ​ക്ട് കു​റ​യു​മ്പോ​ള്‍ കു​ട്ടി പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

ഓ​ഗ​സ്റ്റ് മൂ​ന്നി​ന് മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പു​ര്‍ സ​ന്‍​സ്‌​കാ​ര്‍ ഭാ​ര​തി പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ വ​ച്ച് ന​ട​ന്ന സി​ബി​എ​സ്ഇ സൗ​ത്ത് സോ​ണ്‍ താ​യ്ക്വാ​ണ്ടോ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് തൃ​ശൂ​ര്‍ പെ​രു​മ്പി​ല​വ് അ​ന്‍​സാ​ര്‍ ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി ഫാ​യി​സ് അ​ബ്ദു​ള്‍ ജ​ലാ​ലി​ന് പ​രി​ക്കേ​റ്റ​ത്.

മ​ത്സ​ര​ത്തി​നി​ടെ എ​തി​രാ​ളി അ​ടി​വ​യ​റ്റി​ല്‍ ച​വി​ട്ടു​ക​യും ത​ല​യ്ക്ക് നേ​രെ തൊ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. നി​യ​മ​വി​രു​ദ്ധ​മാ​യി അ​ടി​വ​യ​റ്റി​ല്‍ പ്ര​ഹ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഫാ​യി​സ് മ​ത്സ​രം നി​ര്‍​ത്താ​ന്‍ റ​ഫ​റി​യോ​ട് സി​ഗ്‌​ന​ല്‍ ന​ല്‍​കി റിം​ഗി​ന് പു​റ​ത്തേ​ക്ക് നീ​ങ്ങി​യെ​ങ്കി​ലും ഫൗ​ള്‍ വി​ളി​ക്കു​ക​യോ മ​ത്സ​രം നി​ര്‍​ത്തു​ക​യോ റ​ഫ​റി ചെ​യ്തി​ല്ല.

പി​ന്നാ​ലെ ഫാ​യി​സി​ന്റെ ത​ല​യ്ക്ക് എ​തി​രാ​ളി തൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​ദ്യാ​ര്‍​ഥി ത​ള​ര്‍​ന്നു വീ​ണു. സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ട​ന്‍ ച​ന്ദ്ര​പു​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ത​ല​ച്ചോ​റി​ല്‍ ക​ടു​ത്ത ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച​യാ​ണ് എ​യ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്.

 

National

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം: വി​മാ​ന​ക്ക​ന്പ​നി​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് രോ​ഹി​ത് പ​വാ​ർ

പൂ​​​ന: മു​​​​ൻ മ​​​​ഹാ​​​​രാ​​​​ഷ‌്ട്ര ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ജി​​​​ത് പ​​​​വാ​​​​ർ വി​​​​മാ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​എ​​​​സ്ആ​​​​ർ വെ​​​​ഞ്ചേ​​​​ഴ്സ് എ​​​​ന്ന വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​ക്കെ​​​​തി​​​​രേ ക്രി​​​മി​​​ന​​​ൽ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ജി​​​തി​​​ന്‍റെ ബ​​​ന്ധു​​​വും എ​​​​ൻ​​​​സി​​​പി (എ​​​​സ്പി) എം​​​​എ​​​​ൽ​​​എ​​​യു​​​മാ​​​യ രോ​​​​ഹി​​​​ത് പ​​​​വാ​​​​ർ പോ​​ലീ​​സി​​നെ സ​​മീ​​പി​​ച്ചു.

വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​ക്കും അ​​​​തി​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്കുമെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് രോ​​​​ഹി​​​​ത് പ​​​​വാ​​​​ർ നേ​​​​ര​​​​ത്തേ മും​​​​ബൈ​​​​യി​​​​ലെ മ​​​​റൈ​​​​ൻ ഡ്രൈ​​​​വ് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

ഇ​​​ന്ന​​​ലെ രാ​​​​വി​​​​ലെ ബാ​​​​രാ​​​​മ​​​​തി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ രോ​​​ഹി​​​ത് പ​​​വാ​​​റും യു​​​​ഗേ​​​​ന്ദ്ര പ​​​​വാ​​​​റും വി​​​മാ​​​നക്ക​​​​ന്പ​​​​നി​​​​ക്കെ​​​​തി​​​​രേയും ഡി​​​​ജി​​​സി​​​എ, ആ​​​​രോ എ​​​​ന്നീ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും ക്രി​​​​മി​​​​ന​​​​ൽ കേ​​​​സെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് രേ​​​​ഖാ​​​​മൂ​​​​ലം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

എ​​​ന്നാ​​​ൽ, നി​​​​ല​​​​വി​​​​ൽ എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് ആ​​​​ക്സി​​​​ഡ​​​​ന്‍റ് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ ബ്യൂ​​​​റോ, സി​​​​ഐ​​​ഡി എ​​​​ന്നി​​​​വ​​​​ർ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ പു​​​​തി​​​​യ എ​​​​ഫ്​​​​ഐ​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് പോ​​​​ലീ​​​​സ് ന​​​​ൽ​​​​കി​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ജ​​​​നു​​​​വ​​​​രി 28-ന് ​​​​ബാ​​​​രാ​​​​മ​​​​തി​​​​യി​​​​ൽ ന​​​​ട​​​​ന്ന ലി​​​​യ​​​​ർ​​​​ജെ​​​​റ്റ്-45 വി​​​​മാ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ അ​​​​ജി​​​​ത് പ​​​​വാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു പേ​​​​രാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

Kerala

ക​ണ്ണൂ​രി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന കൗ​ൺ​സി​ല​ർ​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ല

ക​ണ്ണൂ​ര്‍: ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന ബി​ജെ​പി, സി​പി​എം കൗ​ൺ​സി​ല​ർ​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ല.

പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ സി​പി​എം കൗ​ൺ​സി​ല​ർ വി.​കെ. നി​ഷാ​ദ് ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ യു. ​പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്താ​തി​രു​ന്ന​ത്.

പ​യ്യ​ന്നൂ​രി​ൽ പോ​ലീ​സി​നെ ബോം​ബ​റി​ഞ്ഞു വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് വി.​കെ. നി​ഷാ​ദ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ത​ല​ശേ​രി കോ​ടി​യേ​രി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​നാ​യ പി. ​രാ​ജേ​ഷി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് യു. ​പ്ര​ശാ​ന്ത് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും അ​ട​ക്കം ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ന്നു.

Latest News

Corehub Up